ജീവനക്കാരിയുടെ പരാതിയിൽ കട ഉടമയെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തു
1261876
Tuesday, January 24, 2023 10:49 PM IST
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന യുവതിയുടെ പരാതിയില്‍ കട ഉടമയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. കരൂർ മാളിയേക്കൽ നൈസാമി (44)നെതിരേയാണ് പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തത്. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ഇയാളുടെ കടയില്‍ ജോലി ചെയ്തു വന്നിരുന്ന പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പരാതിയിലാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം വിവാഹിതയായ യുവതി ഗർഭിണിയായതിനെത്തുടർന്ന് ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് വിവാഹത്തിനു മുമ്പേ യുവതി ഗർഭിണിയായിരുന്നവെന്ന് ഭർതൃവീട്ടുകാർ അറിയുന്നത്. പെൺകുട്ടിക്ക് 16 വയസുള്ളപ്പോൾ മുതൽ തുടങ്ങിയ പീഡനമാണ് വിവാഹ ശേഷം പുറത്തുവന്നത്. എതിർപ്പു പ്രകടിപ്പിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ നൈസാം ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.
വീണ്ടും ജോലിയിൽ പ്രവേശിച്ച പെൺകുട്ടിയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കാൻ ശ്രമിച്ചതായും പെൺകുട്ടി പോലീസിനോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് നടന്ന പീഡനത്തെക്കുറിച്ചുള്ള പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് പ്രതിക്കെതിരേ പോക്സോ ചുമത്തിയത്.