സഭൈക്യവാര പ്രാർഥന
1261877
Tuesday, January 24, 2023 10:49 PM IST
മാങ്കാംകുഴി: മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സഭൈക്യവാര പ്രാർഥന നടത്തി. വെട്ടിയാർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ നടന്ന സഭൈക്യവാര പ്രാർഥനാ യോഗം മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.
വിവിധ സഭകളിലെ വൈദികരായ വെട്ടിയാർ മർത്തോമ്മാ ചർച്ച് വികാരി റവ. പി.ജെ. വർഗീസ്, കല്ലുവളയം ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ടോണി എം. യോഹന്നാൻ, കുന്നം തിരുഹൃദയ കത്തോലിക്ക ദേവാലയം വികാരി ഫാ. രാജേഷ് ഐസക്, മാവേലിക്കര രൂപത വികാരി ജനറൽ റവ. യൂഹാനോൻ പുത്തൻവീട്ടിൽ റമ്പാൻ തുടങ്ങിയവർ പ്രാർഥനാ ശുശ്രൂഷകൾക്കു നേതൃത്വം നൽകി.