ഡോ. കുശല രാജേന്ദ്രൻ 28ന് ആലപ്പുഴയിൽ
1262187
Wednesday, January 25, 2023 10:39 PM IST
ആലപ്പുഴ: സമുദ്ര-കാലാവസ്ഥാ രംഗങ്ങളിലെ പഠനങ്ങൾക്ക് രാജ്യം വനിതാശാസ്ത്രജ്ഞയ്ക്കുള്ള ദേശീയ പുരസ്കാരം നൽകി ആദരിച്ച ഡോ. കുശല രാജേന്ദ്രൻ 28ന് ആലപ്പുഴയിൽ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി വർഷത്തിൽ സംഘടിപ്പിച്ചിട്ടുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുന്നതിനാണ് എത്തുന്നത്. 2018 മുതൽ രാജ്യം ഏർപ്പെടുത്തിയ വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള പ്രഥമ പുരസ്കാരമാണ് കുശലാ രാജേന്ദ്രന് ലഭിച്ചത്. 2015ൽ ഔട്ട് ലുക്ക് മാഗസിൻ ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ 10 ശാസ്ത്രജ്ഞരിൽ ഒരാളായി തെരഞ്ഞെടുത്തതും ഡോ. കുശലയെയാണ്.
ബംഗ്ളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസിലെ ഭൗമശാസ്ത്ര വിഭാഗം മേധാവിയായ വിരമിച്ച ഡോ. കുശല രാജേന്ദ്രൻ 70 ഗവേഷണ പ്രബന്ധങ്ങളും 17 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.30ന് ആലപ്പുഴ എസ്ഡി കോളജിലാണ് പരിഷത്ത് സെമിനാറിന്റെ ഉദ്ഘാടനം.
ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ജില്ല ഓഫീസ് മുഖേന അവശത പെന്ഷന് കൈപ്പറ്റുന്നവര്‍ ഫെബ്രുവരി 10-നകം ജില്ല ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് കുടിശിക പെന്ഷന് അനുവദിക്കില്ല. ഫോണ്‍- 0477 2241455.