വാഹന വിളംബര ജാഥ നടത്തി
1263104
Sunday, January 29, 2023 10:46 PM IST
കായംകുളം: കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് വാഹന പതാക വിളംബര റാലി നടത്തി. പുതിയകാവിൽ ദൈവദാസൻ മാർ ഇവാനിയോസ് സ്മൃതി മന്ദിരത്തിൽനിന്നും ധൂപ പ്രാർഥനയോടെ ആരംഭിച്ച വിളംബ റാലി മാവേലിക്കര രൂപത വികാരി ജനറൽ പുത്തൻ വീട്ടിൽ യൂഹാനോൻ റമ്പാൻ സ്കൂൾ ഹെഡ്മാസ്റ്റർ ബിജു റ്റി. വർഗീസിന് നവതി പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ഇടവക വികാരി ഫാ. തോമസ് പേരുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി.റ്റി. വർഗീസ്, ഫാ. ഉമ്മൻ പടിപ്പുരയ്ക്കൽ, ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ഫാ. ഡയക്നീഷ്യസ്, അലക്സ് .എ, റാണി സൂസൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
കുറത്തികാട് ജംഗ്ഷനിൽ സെന്റ് ജോൺസ് യുപിഎസിലെ ഹെഡ്മാസ്റ്റർ റിനോഷ് സാമുവലും അധ്യാപകരും കുട്ടികളും ചേർന്ന് സ്വീകരണം നൽകി. കറ്റാനം ജംഗ്ഷനിൽ പൗരാവലിയുടെയും വ്യാപാരി വ്യവസായികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. കറ്റാനം ജംഗ്ഷനിൽ നിന്നും എൻഎസ്എസ് കുട്ടികളുടെ ഫ്ളാഷ് മോബോടുകൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തി പതാക സ്ഥാപിച്ചതോടെ വിളംബര റാലി സമാപിച്ചു.