കർഷകരെ തഴഞ്ഞു; പരക്കെ പ്രതിഷേധം
1264575
Friday, February 3, 2023 11:20 PM IST
അമ്പലപ്പുഴയിൽ റോഡുകൾക്ക്
അഞ്ചുകോടി, ടൂറിസം ഒരു കോടി
അമ്പലപ്പുഴ: അന്പലപ്പുഴ നിയോജക മണ്ഡലത്തിൽ റോഡ് പദ്ധതികൾക്ക് അഞ്ചു കോടി രൂപ ബജറ്റിൽ വകയിരുത്തി. ടൂറിസം പദ്ധതിക്ക് ഒരു കോടിയും ആലപ്പുഴ നഗരസഭാ ടൗൺഹാൾ പുതുക്കി നിർമിക്കാൻ രണ്ടുകോടിയും അനുവദിച്ചു. വർഷത്തിൽ 250-ദിവസവും വെള്ളത്തിൽ കഴിയേണ്ടി വരുന്ന ആലപ്പുഴ നഗരസഭയിലെ പോഞ്ഞിക്കര നിവാസികളുടെ ദുരിതമകറ്റാൻ ഇറിഗേഷൻ പദ്ധതിക്ക് രണ്ടു കോടി നൽകും.
മെഡിക്കൽ കോളജിൽ
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ പദ്ധതികൾക്കും കാൻസർ സെന്ററിനും 15 കോടി രൂപ അനുവദിച്ചു. സർക്കാർ മെഡിക്കൽ കോളജുകൾക്ക് അനുവദിച്ച 232.27 കോടിയിൽ ഒരു വിഹിതവും വണ്ടാനം മെഡിക്കൽ കോളജിനു ലഭിക്കും.
ആലപ്പുഴ മറീന പോർട്ടിന് അഞ്ചു കോടിയും തോട്ടപ്പള്ളി സ്പിൽവേ പ്രളയനിവാരണത്തിന് അഞ്ചു കോടിയും വകയിരുത്തി. മത്സ്യത്തൊഴിലാളി പഞ്ഞമാസ സമ്പാദ്യ സമാശ്വാസ പദ്ധതിക്ക് 27 കോടി, പുനർഗേഹം പദ്ധതിക്ക് അധികമായി 20 കോടി, തീരവികസനത്തിന് 115.02 കോടിയും അനുവദിച്ചിട്ടുണ്ട്.
ടൂറിസം ഇടനാഴി
ചാമ്പ്യൻസ് ലീഗ് വള്ളംകളിക്ക് 12 കോടി രൂപയും മണ്ഡലത്തിലൂടെയുള്ള ദേശീയ ജലപാത കൂടി ഉൾപ്പെടുന്ന വിവിധ ടൂറിസം ഡെസ്റ്റിനേഷനുകൾ ബന്ധിപ്പിക്കുന്ന ടൂറിസം ഇടനാഴിക്ക് 50 കോടി രൂപയും അനുവദിച്ചു.
ബണ്ട് സംരക്ഷണം
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ബണ്ട് സംരക്ഷണത്തിന് വകയിരുത്തിയ 100 കോടി രൂപയിൽ ഒരു വിഹിതം മണ്ഡലത്തിലെ കാർഷിക മേഖലയ്ക്കുകൂടി വിനിയോഗിക്കാമെന്നും എച്ച്. സലാം എംഎൽഎ അറിയിച്ചു.
ബജറ്റിൽ പ്രതിഷേധിച്ച് ധര്‍ണ
എടത്വ: ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ചും കുട്ടനാട്ടിനോടും കര്‍ഷകരോടുമുള്ള അവഹേളനയിൽ പ്രതിഷേധിച്ചും കേരള കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ബാബു സേവ്യര്‍ അധ്യക്ഷത വഹിച്ച ധര്‍ണ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
ഉന്നതാധികാര സമിതി അംഗം റോയി ഊരാംവേലി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പ്രകാശ് പനവേലി, ജോസ് കാവനാടന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിന് മാത്യു, വാര്‍ഡ് മെമ്പര്‍ രേഷ്മ ജോണ്സണ്, റോസിലിന് മാത്യു, ജോജോ ചേന്നംങ്കര ടെഡി ചേന്നംകര, ബൈജു ജോസ്, സിബിച്ചന് പുത്തന്‍കളം, കുഞ്ഞച്ചന് പാട്ടത്തില്‍, വറുഗീസ് കേളംച്ചേരി, തങ്കച്ചന് കവലയ്ക്കല്‍, റോണി മുട്ടശേരില്‍ എന്നിവര്‍ പ്രസംഗിച്ചു
അശാസ്ത്രീയമായ ബജറ്റ്: ആർഎസ്പി
ആലപ്പുഴ: നികുതി വർധനവിലൂടെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്കു തള്ളി വിടുകയാണ് കേരള സർക്കാർ ബജറ്റിലൂടെ ചെയ്തിരിക്കുന്നതെന്ന് ആർഎസ്പി സംസ്ഥാന കമ്മിറ്റിയംഗം സി. കൃഷ്ണചന്ദ്രൻപറഞ്ഞു. സെക്രട്ടറി ഷാമോൻ സിദ്ധിഖ്, കെസിഎൽയു ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രൻ,പി മോഹനൻ, ആർ. രതീഷ്, പി. അൻസർ, കുരുവിള മാത്യു,എ. അഷ്റഫ്, ആർവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എ. ആസാദ് തുടങ്ങിയവർ പ്രസംസംഗിച്ചു.
കായംകുളം ടെർമിനൽ ഷോപ്പിംഗ് കോംപ്ലക്സിന് 10 കോടി
കായംകുളം: കായംകുളം മണ്ഡലത്തിൽ, കായംകുളം കെഎസ്ആർടി സി ബസ് സ്റ്റേഷന് പുതിയ ബസ് ടെർമിനൽ ഷോപ്പിംഗ് കോംപ്ലക്സ് ഗ്യാരേജ് എന്നിവയ്ക്കായി 10 കോടി രൂപ അനുവദിച്ചതായി യു. പ്രതിഭ എംഎൽഎ അറിയിച്ചു.
കൂടാതെ കായംകുളം നഗരസഭയിൽ സമഗ്ര കുടിവെള്ള പദ്ധതിക്ക് (30 കോടി), പത്തിയൂർ പഞ്ചായത്തിലെ രാമപുരം ഗവ. ഹൈസ്കൂൾ കെട്ടിടം (2 കോടി ), തേവലപ്പുറം ഗവ. എൽപി സ്കൂളിന് കെട്ടിടം (രണ്ടു കോടി) ദേവികുളങ്ങര റ്റിഎം ചിറ പാലം (15 കോടി) കായംകുളം ഗവ. യുപി സ്കൂളിനു പുതിയ കെട്ടിടം (മൂന്നു കോടി), പത്തിയൂർ പഞ്ചായത്ത് കുറവന്റെ കടവ് പാലം (എട്ടു കോടി), കൃഷ്ണപുരം പഞ്ചായത്തിൽ മനോ വികാസ് കേന്ദ്രത്തിനു കെട്ടിടവും ഹോസ്റ്റലും (രണ്ടു കോടി), ജില്ലാ ഓട്ടിസം സെന്റർ കായംകുളം കെട്ടിടവും അനുബന്ധ സൗകര്യവും (2 കോടി), കണ്ടല്ലൂർ പഞ്ചായത്തിൽ കാരാവള്ളി കുളം വാട്ടർ സ്റ്റേഡിയം (3 കോടി), കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് തയ്യിൽ തെക്ക് ഗവ.എൽ പി സ്കൂളിന് പുതിയ കെട്ടിടം( 2 കോടി), കായംകുളം മണ്ഡലത്തിലെ പഞ്ചായത്തുകളെയും നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിവിധ കണക്ടിവിറ്റി റോഡുകൾ( 10 കോടി), കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിന് സ്റ്റേഡിയം (5 കോടി) പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിന് പുതിയ കെട്ടിടം ( മൂന്നു കോടി) മണ്ഡലത്തിലെ വിവിധ കനാലുകളും തോടുകളും ആഴം വർധിപ്പിച്ച് തീരസംരക്ഷണം (20 കോടി), കായംകുളം പോലീസ് സ്റ്റേഷന് കെട്ടിടവും സ്റ്റാഫ് ക്വാർട്ടേഴ്സും (25 കോടി ), ദേവികുളങ്ങര പഞ്ചായത്തിൽ ജിഎസ്ആർവി എൽപി സ്കൂളിന് പുതിയ കെട്ടിടം (രണ്ടു കോടി ) ചെട്ടികുളങ്ങര പഞ്ചായത്തിൽ ഗവ.യുപി സ്ക്കൂൾ അഞ്ചിലിപ്രാപുതിയ കെട്ടിടം (2 കോടി )കായംകുളം സബ് ട്രഷറി യ്ക്ക് പുതിയ കെട്ടിടം (5 കോടി ) എന്നീ പ്രവൃത്തികളും ബജറ്റ് ടോക്കൺ പ്രൊവിഷനിൽ ഉൾപ്പെടുത്തിയെന്ന് എംഎൽഎ പറഞ്ഞു.