ചെങ്ങന്നൂരിൽ മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റം, മാന്നാറിന് പൈതൃകഗ്രാമം
1264576
Friday, February 3, 2023 11:20 PM IST
മാന്നാർ: തിരക്കേറിയ ചെങ്ങന്നൂർ നഗരത്തിലെ വാഹന പാർക്കിംഗിന്റെ അപര്യാപ്തതയ്ക്കു പരിഹാരമായി മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റം നടപ്പാക്കുന്നത് ഉൾപ്പടെ മണ്ഡലത്തിലെ പത്തു പദ്ധതികൾക്കു സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ചെങ്ങന്നൂർ മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റത്തിന് മൂന്നു കോടി, ഗുരു സ്മാരകം-സാസ്കാരിക സമുച്ചയം കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിർമാണത്തിനായി മൂന്നു കോടി, ചെങ്ങന്നർ നഗരസഭ ഓഫീസ് കെട്ടിട നിർമാണം രണ്ടു കോടി, ആലാ പഞ്ചായത്ത് ഓഫീസ് കെട്ടിടം 1.5 കോടി, ചെങ്ങന്നൂർ മംഗലം കുറ്റിക്കാട്ടുപടി-കൈപ്പാലക്കടവ് ഇടനാട് റോഡ് ഒരു കോടി, ചെങ്ങന്നൂർ സൈനിക് റെസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ വാർ മെമ്മോറിയൽ കെട്ടിടം ഒരു കോടി, തിരുവൻവണ്ടൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടനിർമാണം ഒന്നരകോടി, മാന്നാർ-ചെങ്ങന്നൂർ-ആറന്മുള പൈതൃക ഗ്രാം പദ്ധതി രണ്ടര കോടി, മാന്നാർ ആയുർവേദ ആശുപത്രി കെട്ടിടവും കമ്യൂണിറ്റി ഹാൾ നിർമാണവും രണ്ടര കോടി, മാന്നാർ ഇലമ്പനം തോട് നവീകരണം രണ്ട് കോടി എന്നതലത്തിലാണ് പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്. പൊതുമരാമത്ത് പദ്ധതികൾക്കും തുക വകയിരുത്തി.