കേരള ബജറ്റ്: നിരാശാജനകമെന്ന് കെബിടിഎ
1264580
Friday, February 3, 2023 11:20 PM IST
ആലപ്പുഴ: പുതിയ സംസ്ഥാന ബജറ്റ് നിരാശാജനകമെന്നു കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (കെബിടിഎ) ആലപ്പുഴ ജില്ലാ ഭാരവാഹികളുടെ അടിയന്തര യോഗം വിലയിരുത്തി. ഡീസലിനും പെട്രോളിനും രണ്ടുരൂപ വീതം സെസ് ഏര്‍പ്പെടുത്തിയതും മോട്ടോര്‍ വാഹനനികുതികള്‍ ഇരട്ടിയാക്കിയതും സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.
ഒരു ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ല പുതിയ നികുതി നിര്‍ദേശങ്ങള്‍. ജനദ്രോഹ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നു യോഗം ധനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം. നാസര്‍, എന്‍. സലിം, ടി.പി. ഷാജിലാല്‍, റിനു സഞ്ചാരി, ബിനു ദേവിക, മുഹമ്മദ് ഷെരീഫ്, നൗഷാദ് ബാബു എന്നിവര്‍ പ്രസംഗിച്ചു.