പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു
1264582
Friday, February 3, 2023 11:20 PM IST
ആലപ്പുഴ: പോക്സോ കേസിൽ ആരോപണ വിധേയനായ പ്രതിയെ കോടതി വെറുതെ വിട്ടു. ചേർത്തല സർക്കിൾ ഇൻസ്പെക്ടർ ചാർജ് ചെയ്ത കേസിലെ പ്രതിയായ വയലാർ പഞ്ചായത്തിൽ കളവങ്കോട് വാഴത്തോപ്പിൽ വീട്ടിൽ ഭരതനെ (75) ആണ് കുറ്റക്കാരനല്ലെന്ന് കണ്ട് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി (പോക്സോ കോടതി) ജഡ്ജി ആഷ് കെ. ബാൽ വെറുതെ വിട്ടത്. 2017ൽ പല തവണ അയൽവാസിയായ പെൺകുട്ടിയെ കുട്ടിയുടെ വീട്ടിൽവച്ചും ആരോപണ വിധേയനായ വ്യക്തിയുടെ വീട്ടിൽവച്ചും ലൈംഗിക പീഡനത്തിനു വിധേയയാക്കിയെന്നായിരുന്നു കേസ്. പ്രതിക്കെതിരേ കളവായി കെട്ടിച്ചമച്ച കേസാണിതെെന്ന് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. പ്രതിക്കായി അഭിഭാഷകരായ പി. റോയ്, ലേഖ സർജു, രോഹിത് തങ്കച്ചൻ, റോഫിൻ ജേക്കബ് എന്നിവർ ഹാജരായി.