കേരള പ്രദേശ് സ്കൂൾ ടീച്ചർ അസോ. ജില്ലാ സമ്മേളനം സമാപിച്ചു
1264855
Saturday, February 4, 2023 10:44 PM IST
ചേര്‍ത്തല: അധ്യാപക തസ്തികാ നിര്‍ണയം വേഗത്തിലാക്കി നിയമനങ്ങള്‍ നടത്തണമെന്ന് കേരളാ പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായിനടന്ന സമ്മേളനം സമാപിച്ചു. അധ്യാപക പ്രകടനത്തിനുശേഷം ശനിയാഴ്ചനടന്ന പൊതുസമ്മേളനം ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എന്‍. അശോക് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബി. ബിജു, സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളായ കെ.ഡി അജിമോന്, പി.എ ജോണ്ബോസ്കോ, പി.ബി. ജോസി, മിനിമാത്യു, ജില്ലാ സെക്രട്ടറി സോണി പവേലില്‍, വി.ആര്. ജോഷി, ഇ.ആര്. ഉദയകുമാര്‍, കെ.രഘുകുമാര്‍, എം.എം. ഷെഫീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
യാത്രയയപ്പു സമ്മേളനം കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാന് ഉദ്ഘാടനം ചെയ്തു.
പി.ജി. ജോണ്‍ ബ്രിട്ടോ, വി. ശ്രീഹരി, ബിനോയ് വര്‍ഗീസ്, യു. ഷെറഫുക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് ഉദ്ഘാടനം ചെയ്തു.
കെ.ഡി. അജിമോന് അധ്യക്ഷനായി. ജി. മധുലാല്‍, സജി കുരമാടി, ബി. രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികള്‍: കെ.എന്‍ അശോക് കുമാര്‍-പ്രസിഡന്റ്, ഇ.ആര്. ഉദയുകുമാര്-സെക്രട്ടറി, ബിജു തണല്‍-ട്രഷറര്‍, പ്രിയാ ജേക്കബ് -അസോസിയേറ്റ് വൈസ് പ്രസിഡന്റ്, എം. മനോജ്-സീനിയര്‍ വൈസ് പ്രസിഡന്റ്.