ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞ​ം
Sunday, February 5, 2023 9:28 PM IST
മാ​ന്നാ​ർ: കു​ട്ട​മ്പേ​രൂ​ർ കൊ​റ്റാ​ർകാ​വ് ദേ​വി-ക​ര​യം​മ​ഠം ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ങ്ങ​ളി​ലെ അ​ൻ​പൊ​ലി അ​രീ​പ്പ​റ അ​ക​ത്തെ​ഴു​ന്നള്ളി​പ്പു മ​ഹോ​ത്സ​വ​വും 56-ാമ​ത് ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹയ​ജ്ഞ​വും ആ​രം​ഭി​ച്ചു. ത​ന്ത്രി അ​ടി​മു​റ്റ​ത്തു​മ​ഠം ബ്ര​ഹ്മ​ശ്രീ എ.​ബി.​ സു​രേ​ഷ് ഭ​ട്ട​തി​രി​പ്പാ​ട് യജ്ഞ​ശാ​ല​യി​ൽ ദീ​പം തെ​ളി​ച്ചു.
പൂ​വ​ണ്ണാ​ൽ ബാ​ബു ആ​ചാ​ര്യ​നും പു​ലി​യി​ല കി​ഴ​ക്കേ​ട​ത്ത് മ​ഠം ബ്ര​ഹ്മ​ശ്രീ വി​ഷ്ണു പോ​റ്റി യ​ജ്ഞ ഹോ​താ​വും മേ​ൽ​ശാ​ന്തി​നെ​ടു​വേ​ലി​ൽ ഇ​ല്ലം ബ്ര​ഹ്മ​ശ്രീ ഭാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മികനും ​ഉ​മ്മ​ന്നൂ​ർ ശ്രീ​കു​മാ​ർ, ആ​ണ്ടൂ​ർ ബി​ജു എ​ന്നി​വ​ർ പൗ​രാ​ണി​ക​രു​മാ​ണ്.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഗ​ണ​പ​തി ഹോ​മം, എ​ട്ടു മു​ത​ൽ പാ​രാ​യ​ണം, ഉ​ച്ച​യ്ക്ക് ഒ​ന്നുമു​ത​ൽ പ്ര​സാ​ദം ഊ​ട്ട്, വൈ​കു​ന്നേ​രം 6.30നു ​ദീ​പ​ക്കാ​ഴ്ച എ​ന്നി​വ ഉ​ണ്ടാ​കും. ഇ​ന്ന് രാ​വി​ലെ 11 നു ​ശ്രീ​കൃ​ഷ്ണാ​വ​താ​രം, വൈ​കു​ന്നേ​രം 5.30 മു​ത​ൽ മാ​തൃ​പൂ​ജ, രാ​ത്രി 7.30 നു ​അ​മ്പ​ല​പ്പു​ഴ വി​ജ​യ​കു​മാ​റി​ന്‍റെ സോ​പാ​ന സം​ഗീ​തം.