ആം ആദ്മി പാർട്ടി പ്രതിഷേധ ധർണ ഇന്ന്
1265161
Sunday, February 5, 2023 10:45 PM IST
ആലപ്പുഴ: ജനദ്രോഹ ബജറ്റിലൂടെ സാധാരണക്കാരന്റെ ജീവിതം ദുഃസഹമാക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ബജറ്റിനെത്തിരേ കുട്ടനാട് മണ്ഡലം ആം ആദ്മി പാർട്ടി പ്രവർത്തകർ മങ്കൊമ്പ് സിവിൽ സ്റ്റേഷനു മുന്പിൽ ഇന്നു രാവിലെ പത്തിന് പ്രതിഷേധ ധർണ സംഘടിപ്പിക്കും. എല്ലാവരെയും സമരത്തിലേക്കു സ്വാഗതം ചെയ്യുന്നതായി കുട്ടനാട് മണ്ഡലം കൺവീനർ ബെന്നിച്ചൻ കുഴിയാംപാക്കൽ അറിയിച്ചു.
150 വര്ഷത്തിലധികം പഴക്കമുള്ള
മരമുത്തശിക്കു തീപിടിച്ചു
ചേർത്തല: വെള്ളിയാകുളത്തെ മരമുത്തശിക്കു തീപിടിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു വറുങ്ങ് മരത്തിനു തീ പിടിച്ചത്. ചേർത്തലയിൽനിന്ന് അഗ്നിശമനസേന എത്തിയാണ് തീ യണച്ചത്. 150 വർഷത്തിലധികം പഴക്കമുള്ള മരമാണിത്. വർഷങ്ങൾക്കു മുമ്പ് മരത്തിനു തീപിടിച്ചിരുന്നുവെങ്കിലും അതിനെ അതിജീവിച്ച് വീണ്ടും തഴച്ചുവളരുകയായിരുന്നു.