നാടിന്റെ വികസനം അങ്കണവാടിയില്‍ തുടങ്ങണം: മന്ത്രി റോഷി അഗസ്റ്റിന്
1265162
Sunday, February 5, 2023 10:45 PM IST
എടത്വ: നാടിന്റെ വികസനം അങ്കണവാടിയില്‍ തുടങ്ങണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ 102-ാം നമ്പര്‍ മാണത്താറ ഹൈടെക് അങ്കണവാടിക്കു പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്നും 21.01 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈടെക് അങ്കണവാടി കെട്ടിടം നിര്‍മിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുജി സന്തോഷ്, ജോജി ജെ. വൈലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്തംഗം അജിത്കുമാര്‍ പിഷാരത്ത്, പഞ്ചായത്ത് അംഗം കലാ മധു, സിപിഎം തലവടി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.കെ. സജി, കെ.പി. രാജേന്ദ്രന്, ഇ.കെ. തങ്കപ്പന്, റെജി തുടങ്ങിപ്പറമ്പ്, മണിദാസ് വാസു, കെ.ഇ. ഏബ്രഹാം, രവീന്ദ്രനാഥ്, അങ്കണവാടി ടീച്ചര്‍ പി.കെ. ശ്രീദേവി, ഹെല്‍പ്പര്‍ കോമളം എന്നിവര്‍ പ്രസംഗിച്ചു.