യൂത്ത് കോണ്‍ഗ്രസ് അടുപ്പ് കൂട്ടി കപ്പ പുഴുങ്ങി പ്രതിഷേധിച്ചു
1273877
Friday, March 3, 2023 10:42 PM IST
ആലപ്പുഴ: പാചകവാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പില് അടുപ്പുകൂട്ടി കപ്പ പുഴുങ്ങല് സമരം നടത്തി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഷെഫീക്ക് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായ ശ്രീനാഥ്.എസ്, ജോസ് മരിയാന്, ജസ്റ്റിന് കെ. ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്കി.