മരണത്തിരുനാളിനു കൊടിയേറി
1278370
Friday, March 17, 2023 10:38 PM IST
എടത്വ: മുട്ടാര്‍ സെന്റ് ജോര്‍ജ് ഇടവക സെന്റ് ജോസഫ് വടക്കേ ചാപ്പലില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് കൊടിയേറി. വികാരി ഫാ. സിറില്‍ ചേപ്പില കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. കണ്‍വീനര്‍ ജോര്‍ജുകുട്ടി വെട്ടുപറമ്പില്‍, കൈക്കാരന് പീറ്റര്‍ മാത്യു പള്ളിപ്പുറത്തുശേരില്‍ എന്നിവര്‍ നേതൃത്വം നല്കി. ഇന്നു വൈകുന്നേരം അഞ്ചിന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, വചനസന്ദേശം - ഫാ. ഐസക് ആലഞ്ചേരി. നാളെ രാവിലെ 10ന് സപ്ര, തിരുനാള്‍ കുര്‍ബാന, വചനസന്ദേശം-ഫാ. ടോം കൊറ്റത്തില്‍. തുടര്‍ന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം.
മങ്കൊമ്പ്: പുന്നക്കുന്നത്തുശേരി സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളാചരണം നാളെ നടക്കും. രാവിലെ 9.30ന് വിശുദ്ധ കുർബാന ഫാ. ജോസഫ് അമ്പാട്ട്. 12നു ഊട്ടുനേർച്ച വെഞ്ചരിപ്പ് വികാരി ഫാ. ടോണി മണിയഞ്ചിറ, തുടർന്ന് ഊട്ടുനേർച്ച.
വനസ്വർഗം പള്ളിയിൽ നേർച്ചസദ്യ
മുഹമ്മ: തീർഥാടന കേന്ദ്രമായ വനസ്വർഗം പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തി രുനാളിനോടനുബന്ധിച്ച് നാളെ രാവിലെ ദിവ്യബലി, മരണത്തിരുനാളിനോടനുബന്ധിച്ചുള്ള നേർച്ചസദ്യ എന്നിവ ഉണ്ടാകുമെന്ന് വികാരി ഫാ. ബോസ് കൊടിയനാട് പറഞ്ഞു.