നൈ​പു​ണ്യ കോ​ള​ജി​ല്‍ റോ​ട്രാ​ക്ട് ക്ല​ബ്
Saturday, March 18, 2023 11:03 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല നൈ​പു​ണ്യ കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ​യും ചേ​ര്‍​ത്ത​ല ടൗ​ണ്‍ റോ​ട്ട​റി ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ റോ​ട്രാ​ക്ട് ക്ല​ബ് രൂ​പീ​ക​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നേ​തൃ​ത്വ പ​രി​ശീ​ല​നം, സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത തു​ട​ങ്ങി​യ ഗു​ണ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം.

പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ബൈ​ജു ജോ​ര്‍​ജ് പൊ​ന്തേ​മ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​ജ​യ​രാ​ജ​ന്‍, അ​ബ്ദു​ള്‍ ബ​ഷീ​ര്‍, ജ​യിം​സ്‌​കു​ട്ടി തോ​മ​സ്, നു​ബി​ന്‍ ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.