വീ​യ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു
Saturday, March 18, 2023 11:07 PM IST
ഹ​രി​പ്പാ​ട്: വീ​യ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു. ആ​ർ​ക്കും പ​രി​ക്കി​ല്ല. നൂ​റു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കോ​യി​ക്ക​ലേ​ത്ത് എ​ട്ടു​കെ​ട്ടി​ന്‍റെ രാ​ജ മു​ദ്ര​യു​ള്ള ഭാ​ഗ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ഇ​ടി​ഞ്ഞു​വീ​ണ​ത്. പോ​ലീ​സു​കാ​ർ വാ​ഹ​നം സൂ​ക്ഷി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ ഒ​ന്നുംത​ന്നെ ഇ​ല്ലാ​യി​രു​ന്നു.