എ​ട​ത്വ പ​ഞ്ചാ​. ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Friday, March 24, 2023 10:48 PM IST
എ​ട​ത്വ: എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 2023-24 വ​ര്‍​ഷ​ത്തെ വാ​ര്‍​ഷി​ക ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യി​ന്‍ മാ​ത്യു അ​വ​ത​രി​പ്പി​ച്ചു. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ഭ​വ​ന​ര​ഹി​ത​രാ​യ മു​ഴു​വ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും അ​ട​ച്ചു​റ​പ്പു​ള്ള ഭ​വ​നം എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി​കൊ​ണ്ട് 5. 50 കോടി രൂ​പ വ​ക​യി​രു​ത്തി. 2,35,07,9491 രൂ​പ വ​ര​വും 2,29,44,7000 രൂ​പ ചെല​വും 66,32,491 രൂ​പ നീ​ക്കി​യി​രു​പ്പു​മു​ള്ള മി​ച്ച ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി​യ​ത്.
കൃ​ഷി, കു​ടി​വെ​ള്ളം, ആ​രോ​ഗ്യം, ശു​ചി​ത്വം, റോ​ഡ് എ​ന്നീ മേ​ഖ​ല​ക​ള്‍​ക്ക് ബ​ജ​റ്റി​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റ് ലി​ജി വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​മാ​രാ​യ ജി. ​ജ​യ​ച​ന്ദ്ര​ന്‍, ആ​ന്‍​സി ബി​ജോ​യ്, ബി​ന്ദു തോ​മ​സ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ദീ​പ ഗോ​പ​കു​മാ​ര്‍, ജീ​മോ​ന്‍ ജോ​സ​ഫ്, ബെ​റ്റി ജോ​സ​ഫ്, രേ​ഷ്മ ജോ​ണ്‍​സ​ണ്‍, മ​റി​യാ​മ്മ ജോ​ര്‍​ജ്, സ്റ്റാ​ര്‍​ലി ജോ​സ​ഫ്, തോ​മ​സ് ജോ​ര്‍​ജ്, പി.​സി. തോ​മ​സ്, എം.​ഡി. തോ​മ​സ്, വി​നി​ത ജോ​സ​ഫ്, സെ​ക്ര​ട്ട​റി പി. ​ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പി​ള്ള, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ബി. ​ദി​ലീ​പ്, അ​ക്കൗ​ണ്ട​ന്‍റ് അ​ജി​ത​കു​മാ​രി റ്റി. ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.