വൈ​ദ്യു​തി മു​ട​ങ്ങും
Sunday, March 26, 2023 10:09 PM IST
അ​മ്പ​ല​പ്പു​ഴ: സെ​‌ക‌്ഷ​ൻ പ​രി​ധി​യി പു​റ​ക്കാ​ട്, തൈ​ച്ചി​റ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

റോ​ഡ് ഉ​ദ്ഘാ​ട​നം

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ കി​ട​ങ്ങാം​പ​റ​മ്പ് വാ​ര്‍​ഡി​ല്‍ അ​മൃ​ത് റി​സ്റ്റോ​റേ​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച വി​വി​ധ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ.​എം. ആ​രി​ഫ് എം​പി നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ് അധ്യക്ഷ​ത വ​ഹി​ച്ചു.
കേ​ള​മം​ഗ​ലം മു​ത​ല്‍ കി​ട​ങ്ങാം​പ​റ​മ്പ് ക്ഷേ​ത്രം വ​ട​ക്കേ​ന​ട വ​രെ നീ​ണ്ടുനി​ല്‍​ക്കു​ന്ന റോ​ഡ്, ചെ​മ്പ​ന്‍​ത​റ റോ​ഡ്, ആ​ലി​ന്‍​ചു​വ​ട് റിം​ഗ് റോ​ഡ്, കൂ​ട​ത്തി​ല്‍ മാ​ട​സ്വാ​മി ക്ഷേ​ത്രം റോ​ഡ് എ​ന്നീ റോ​ഡു​ക​ളാ​ണ് അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 43 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്.
കി​ട​ങ്ങാം​പ​റ​മ്പ് ജ​ഗ​ദീ​ഷ് ബോ​സി​ന്‍റെ വ​സ​തി​ക്കു സ​മീ​പം ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്.​എം. ഹു​സൈ​ന്‍, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ ബാ​ബു, ന​ന്മ സ്വാ​ശ്ര​യ സം​ഘം പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ പു​ളി​ക്കാംശേ​രി, ഉ​ദ​യം സ്വാ​ശ്ര​യ സം​ഘം പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ മ​ല​യാം​പു​റം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.