ക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1281303
Sunday, March 26, 2023 10:26 PM IST
ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗൗതം ബുദ്ധാനഗർ സ്വദേശി അർജുൻ (27) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. മാർച്ച് ഒന്നിനാണ് കോട്ടയ്ക്കകം നരിഞ്ചിയിൽ കുടുംബഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിതുറന്നു തൂക്കുവിളക്കുകളും പൂജാ പത്രങ്ങൾ, നിലവിളക്കുകൾ, ചെറുവിളക്കുകൾ, ഉരുളി, ഗ്യാസ് സ്റ്റൗ, കാണിക്കവഞ്ചിയിലെ പൈസ എന്നിവ മോഷണം പോയത്.
പ്രതിയെ മുട്ടം ഭാഗത്തു നിന്നാണ് പോലീസ് പിടികൂടിയത്. പ്രതി ആക്രി സാധനങ്ങൾ പെറുക്കുന്ന സംഘത്തിലുള്ള ആളാണ്. ആക്രി പെറുക്കുന്നതിനിടയിൽ താമസമില്ലാത്ത സ്ഥലങ്ങൾ നോക്കിവച്ച് അവിടെ രാത്രിയിൽ കയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കായംകുളം ഡിവൈഎസ്പിയുടെ നിർദേശാനുസരണം എസ്എച്ച്ഒ വി.എസ്. ശ്യാകുമാർ, എസ്ഐമാരായ ശ്രീകുമാർ, ഷൈജ സിപിഒമാരായ അരുൺകുമാർ, എ. നിഷാദ്, ഇയാസ്, മനു പ്രസന്നൻ, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.