രാഹുൽ ഗാന്ധിയിലാണ് രാജ്യത്തിന്റെ പ്രതീക്ഷ: രാഹുൽ മാങ്കുട്ടത്തിൽ
1281882
Tuesday, March 28, 2023 11:08 PM IST
എടത്വ: ആജീവാനന്ത വിലക്ക് ഏർപ്പെടുത്തിയാലും മാപ്പ് പറയില്ല എന്ന് പ്രഖ്യാപിക്കുന്ന രാഹുൽ ഗാന്ധിയിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് എടത്വ മണ്ഡലം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് നിബിൻ കെ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വെട്ടുതോട് പാലത്തിനു സമീപത്തുനിന്നാരംഭിച്ച യുവജനറാലി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നോബിന് പി. ജോൺ പതാക ജാഥ ക്യാപ്റ്റൻ നിബിൻ കെ തോമസിന് കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. സജി ജോസഫ്, ജസ്റ്റിൻ മാളിയേക്കൽ, ബ്ലെസ്റ്റൻ തോമസ്, ജിൻസി ജോളി, ലിജി വർഗീസ്, അൽഫോൻസ് ആന്റ ണി, ദിബിഷ് കൊട്ടാരത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.