മാവേലിക്കര യൂണിയന് നേതൃത്വ സമ്മേളനം നടന്നു
1282094
Wednesday, March 29, 2023 10:27 PM IST
മാവേലിക്കര: ടി.കെ. മാധവന് സ്മാരക മാവേലിക്കര എസ്എന്‍ഡിപി യൂണിയന് നേതൃത്വ സമ്മേളനം യൂണിയന് ഓഡിറ്റോറിയത്തില്‍ നടന്നു. യൂണിയന് കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടം ചെയ്തു. യൂണിയന് ജോയിന്റ് കണ്‍വീനര്‍ ഗോപന് ആഞ്ഞിലിപ്രയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ജോയിന്റ് കണ്‍വീനര്‍ രാജന് ഡ്രീംസ് മുഖ്യപ്രഭാഷണം നടത്തി. ചെട്ടികുളങ്ങര മേഖലാ കണ്‍വീനര്‍ രാജന് ഇടയിരേത്ത്, മാവേലിക്കര ടൗണ്‍ മേഖല വൈസ് ചെയര്മാന് സജീവ് പ്രായിക്കര, കണ്‍വീനര്‍ അഡ്വ. അനില്‍കുമാര്‍, ശാഖാ ഭാരവാഹികളായ പ്രസന്നന് ചെറുകുന്നം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏപ്രില്‍ 30, മേയ് 1, 2, 3 തീയതികളിലായി ചെറുകുന്നത്ത് ശ്രീനാരായണ കണ്വന്ഷന് സംഘടിപ്പിക്കാനും ടി.കെ. മാധവന്റെ പ്രതിമ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ മാവേലിക്കര മുനിസിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിക്കുന്നതിനും ചെട്ടികുളങ്ങര ക്ഷേത്ര ഉപദേശകസമിതി രൂപീകരണം പക്ഷാഭേദമില്ലാതെ നടത്തുന്നതിനാവശ്യമായ നടപടികള്‍ക്കായി നിയമ പോരാട്ടവും പ്രക്ഷോഭവും സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.