കായികമേഖല കളക്ടർ വിലയിരുത്തി
1282116
Wednesday, March 29, 2023 10:31 PM IST
ആലപ്പഴ: ജില്ലയിലെ കായികമേഖലയിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജില്ലാ കളക്ടർ ഹരിത വി. കുമാർ വിലയിരുത്തി. നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ചെങ്ങന്നൂർ, കണിച്ചുകുളങ്ങര, ആര്യാട് തുടങ്ങിയ സ്റ്റേഡിയങ്ങളെ സംബന്ധിച്ചും ഇഎംഎസ് സ്റ്റേഡിയം ഉൾപ്പെടെ തുടങ്ങാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടത്തി. ജില്ലയിൽ നടക്കാൻ പോകുന്ന എന്റെ കേരളം എക്സിബിഷനിൽ സ്പോർട്സുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് രൂപരേഖയായി.
സ്പോർട്സ് കൗൺസിൽ ഭാരവാഹികളായ പ്രസിഡന്റ് പി.ജെ. ജോസഫ്, വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, സെക്രട്ടറി എൻ. പ്രദീപ്കുമാർ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. അനിൽ, അഡ്വ. കുര്യൻ ജയിംസ്, ടി. ജയമോഹൻ, കെ. കെ. പ്രതാപൻ എന്നിവർ പങ്കെടുത്തു.