അല്‍ഫാ പാലിയേറ്റീവ് പരിചരണം
1282120
Wednesday, March 29, 2023 10:31 PM IST
എടത്വ: ആല്‍ഫാ പാലീയേറ്റീവ് കെയര്‍ ഹോം സര്‍വീസിന്റെ സേവനം കിടപ്പ് രോഗികള്‍ക്ക് ആശ്വാസമാകുന്നു. ചികിത്സിച്ചു പൂര്‍ണമായി മാറ്റാനാകാത്ത കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ബാധിച്ചു കടുത്ത വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവര്‍ക്കും വാര്‍ധക്യ സഹജമായ രോഗികള്‍ക്കും അപകടം മൂലം ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കും സമ്പൂര്‍ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗണ്‍സലിംഗും നല്‍കാനാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് വീടുകള്‍ സന്ദര്‍ശിക്കുന്നത്.
കൊച്ചി ആസ്ഥാനമായുള്ള കെ.ജി. ഏബ്രഹാം ട്രസ്റ്റാണ് ഹോം സര്‍വീസിനായി വാഹനം നല്‍കിയത്. തലവടി പിഎച്ച്സിയില്നിന്നു നല്കുന്ന പരിചരണത്തിനു പുറമെയാണ് ആല്‍ഫാ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സേവനം നല്‍കുന്നത്. തലവടി, മുട്ടാര്‍, എടത്വ, നിരണം പഞ്ചായത്ത് മേഖലയിലെ മുന്നൂറില്‍പ്പരം കിടപ്പ് രോഗികള്‍ക്ക് യൂണിറ്റിന്റെ സേവനം ലഭ്യമാണ്.