ആ​ട്ടി​ന്‍ കൂടിനു തീ ​പി​ടി​ച്ചു; ആ​ടി​നും ക​ര്‍​ഷ​ക​നും പൊ​ള്ള​ലേ​റ്റു
Friday, March 31, 2023 11:10 PM IST
ഹ​രി​പ്പാ​ട്: ആ​ട്ടി​ന്‍ കൂടിനു തീപി​ടി​ച്ച് പൂ​ര്‍​ണമാ​യി ന​ശി​ച്ചു. ആ​ടി​നെ ര​ക്ഷി​ക്കാ​ന്‍ തൊ​ഴു​ത്തി​ല്‍ ക​യ​റി​യ ക​ര്‍​ഷ​ക​നും ആ​ടി​നും പൊ​ള്ള​ലേ​റ്റു. വീ​യ​പു​രം ര​ണ്ടാം വാ​ര്‍​ഡി​ല്‍ മാ​ളി​യേ​ക്ക​ല്‍പ​റ​മ്പി​ല്‍ അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ ആ​ട്ടി​ന്‍ കൂടിനാണ് വ്യാഴാഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ തീ പിടിച്ചത്.

നി​സ്കാരം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ സ​ലാം എ​ന്തോ പൊ​ട്ടു​ന്ന ശ​ബ്ദം കേ​ട്ട് മു​റ്റ​ത്തേ​ക്ക് നോ​ക്കി​യ​പ്പോ​ള്‍ ആ​ടു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ക​ര​യു​ന്ന​തും മു​ക​ളി​ലി​ട്ടി​രു​ന്ന ഷീ​റ്റ് പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തു​മാ​ണ് ശ്ര​ദ്ധ​യി​ല്‍പ്പെട്ട​ത്. വീ​ട്ടു​കാ​ർ ബ​ഹ​ളം വച്ച​തി​നെത്തുട​ര്‍​ന്ന് ഉ​റ​ക്കം​ ഉ​ണ​ര്‍​ന്നു​വ​ന്ന അ​യ​ല്‍​വാ​സി​ക​ള്‍ വെ​ള്ളം​കോ​രി​യും മ​റ്റും തീ ​അ​ണ​ച്ചെ​ങ്കി​ലും തൊ​ഴു​ത്ത് പൂ​ര്‍​ണമാ​യും ന​ശി​ച്ചു.​

നി​ല​വി​ളി​ക്കു​ന്ന ആ​ടു​ക​ളെ കെ​ട്ടി​യി​രു​ന്ന ക​യ​ര്‍ അ​രി​വാ​ള്‍​കൊ​ണ്ട് മു​റി​ച്ചു​മാ​റ്റ​വേ അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ കൈ​ക്കു മു​റി​വേ​റ്റു. നാ​ലു തു​ന്ന​ല്‍ കൈ​ക്കു​ണ്ട്. മു​ഖ​ത്ത് പൊ​ള്ളലു​മേ​റ്റി​ട്ടി​ണ്ട്. ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആശുപ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. നാ​ല് ആ​ടു​ക​ളി​ല്‍ ര​ണ്ടാ​ടി​ന് ഗു​രു​ത​ര​പ​രി​ക്കേ​റ്റു.
പാ​യി​പ്പാ​ട് വെ​റ്ററി​ന​റി ഹോ​സ്പ്പി​റ്റ​ലി​ല്‍നി​ന്ന് ആ​ടു​ക​ള്‍​ക്ക് ചി​കി​ത്സ ല​ഭി​ക്കു​ന്നു​ണ്ട്. തീ​പി​ടി ത്തത്തിനു കാരണം എന്തെന്ന റിയില്ല.

മു​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക്ഷീ​ര​ക​ര്‍​ഷ​ക​നാ​യ അ​ബ്ദു​ൾ സ​ലാം​ പറഞ്ഞു. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​എ.​ ഷാ​ന​വാ​സ്, വി​ല്ലേ​ജ് ഓഫീ​സ​ര്‍ ഉ​ഷാ​കു​മാ​രി, അ​സി. വി​ല്ലേ​ജ് ഓഫീ​സ​ര്‍ സൈ​നു​ദ്ദീ​ന്‍, ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ന്ധ്യ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ത​ഹി​സി​ല്‍ദാ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​താ​യി വി​ല്ലേ​ജ് ഓഫീ​സ​ര്‍ അ​റി​യി​ച്ചു.