പ​ത്ര​വി​ത​ര​ണ​ക്കാ​ര​ൻ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച​ സംഭവം; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ
Monday, May 29, 2023 10:12 PM IST
ഹ​രി​പ്പാ​ട്: വാ​ഹ​നമി​ടി​ച്ച് പ​ത്രവി​ത​ര​ണ​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​വും ഡ്രൈ​വ​റെ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ഇ​ര​വു​കാ​ട് ജാ​സ്മി​ൻ മ​ൻ​സി​ൽ അ​ജ്മ​ൽ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ടി​ച്ചി​രു​ന്ന മാ​രു​തി ഒ​മ്നി കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ൽ സ​മീ​പം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ത്ര​വി​ത​ര​ണ​ത്തി​നു പോ​യ ക​രു​വാ​റ്റ ര​മ്യ ഭ​വ​ന​ത്തി​ൽ രാ​ജു (66) ആ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ജ​യ് നാ​ഥി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ ​വി.​എ​സ്. ശ്യാം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് 200ൽപ​രം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ആ​ല​പ്പു​ഴ​യി​ലെ വ​ർ​ക്ക് ഷോ​പ്പി​ൽനി​ന്ന് വാ​ഹ​നം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
പ​ത്ര​ത്തി​ന്‍റെ സ​പ്ലൈ ഏ​ജ​ന്‍റാ​യ പ്ര​തി ഓ​ച്ചി​റ​യി​ൽ പ​ത്രം കൊ​ടു​ത്ത ശേ​ഷം തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ദി​വ​സം രാ​ത്രി ഹൈ​വേ​യി​ൽ ഓ​ടി​യ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഇ​രു​ട്ടി​ൽ തെ​ളി​ഞ്ഞ ഹെ​ഡ് ലൈ​റ്റി​ന്‍റെ പ്ര​കാ​ശ​മാ​ണ് പോ​ലീ​സി​ന് വാ​ഹ​നം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒമാ​രാ​യ അ​ജ​യ​ൻ, കി​ഷോ​ർ, രേ​ഖ സി​പി​ഒമാ​രാ​യ അ​രു​ൺ നി​ഷാ​ദ്, സു​ധീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.