തുറവൂർ: കേരളം ലഹരി മാഫിയയുടെ ഹബ്ബായി മാറിയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രങ്ങളും വരെ ലഹരിമാഫിയയുടെ വിഹാര കേന്ദ്രമായി മാറിയെന്നും കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ. അരൂർ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ.അൻസാർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെഎസ് യു മേഖല പ്രസിഡന്റ് ആദം, ഇ.സി. ബന്നി , പി.പി. സാബു, എസ്.എം. അൻസാരി, സി.കെ. പുഷ്പൻ, മജീദ് വെളുത്തേടൻ തുടങ്ങിയവർ പ്രസംഗിച്ചു.