തൈ​ക്കാ​ട്ടുശേ​രി പാ​ലം പൊ​ളി​യു​ന്നു
Thursday, June 8, 2023 11:14 PM IST
തു​റ​വൂ​ർ: തൈ​ക്കാ​ട്ടുശേ​രി പാ​ലം പൊ​ട്ടിപ്പൊളി​യു​ന്നു. പാ​ല​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞുകൊ​ണ്ടി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് പൊ​ളി​ഞ്ഞു​തു​ട​ങ്ങിയത്. പാ​ല​ത്തി​ലെ പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ അ​പ​ക​ട​ക്കെ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ർ​മിച്ച പാ​ല​മാ​ണി​ത്.

എ​ട്ടു വ​ർ​ഷം മു​ൻ​പ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടിയാണ് ഉ​ദ്ഘാ​ട​നം ചെ​യ്തത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലെ അ​പാ​ക​ത​യാ​ണ് പൊ​ളി​യു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഇ​തി​നോ​ട​കം നി​ര​വ​ധി ത​വ​ണ മു​ക​ൾ​ഭാ​ഗം ടാ​ർ ചെ​യ്തു കു​ഴി​യ​ട​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വീ​ണ്ടും പൊ​ട്ടിപ്പൊളി​യുകയാണ് ഉ​ണ്ടാ​യ​ത്.

മ​റ്റൊ​രു പാ​ലാ​രി​വ​ട്ടം പാ​ലമായി തൈ​ക്കാ​ട്ടു​ശേരി പാ​ലം മാ​റു​ക​യാ​ണെ​ന്നാ​ണ് ജ​ന​സം​സാ​രം.
​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന സ​മ​യ​ത്തുത​ന്നെ പാ​ലം പ​ണി​യു​ടെ ‌അ​പ​കാ​ത​ക​ളെ​ക്കു​റി​ച്ച് നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. നി​ർ​മാ​ണ​ത്തി​നി​ടെ ഒ​രു ബീം ​ത​ക​ർ​ന്നു കാ​യ​ലി​ൽ വീ​ണി​രു​ന്നു.

പ​ള്ളി​ത്തോ​ട് പ​മ്പാ പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള തൈ​ക്കാ​ട്ടു​ശേരി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​തയെക്കുറി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പാ​ല​ത്തി​നു​ണ്ടാ​യി​രി​ക്കു​ന്ന ത​ക​ർ​ച്ച​ വിലയിരുത്ത ണമെന്നുള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.