വ​ള​മം​ഗ​ല​ത്ത് പേ​ടി​സ്വ​പ്ന​മാ​യി വി​ദ്യാ​ർ​ഥിക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ
Thursday, September 21, 2023 11:19 PM IST
തു​റ​വൂ​ർ: വ​ള​മം​ഗ​ല​ത്തി​നു പേ​ടി​സ്വ​പ്ന​മാ​യി വി​ദ്യാ​ർ​ഥിക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും കാ​റു​ക​ളി​ലു​മാ​ണ് വി​ദ്യാ​ർ​ഥിക​ളു​ടെ അ​ഭ്യ​ാസപ്ര​ക​ട​നം.

ഇ​രു​ച​ക്രവാ​ഹ​ന​ത്തി​ൽ മൂ​ന്നി​ല​ധി​കം കു​ട്ടി​ക​ളും കാ​റി​ൽ നി​ര​വ​ധി കു​ട്ടി​ക​ളും ക​യ​റി​യാ​ണ് തു​റ​വൂ​ർ - വ​ള​മം​ഗ​ലം റോ​ഡി​ലൂ​ടെ മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. വ​ള​മം​ഗ​ല​ത്തെ ഒ​രു സ്വ​കാ​ര്യ കോ​ളജി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് നാട്ടുകാർക്കു ജീ​വ​നു ഭീ​ഷ​ണി​യാ​യി മാ​റു​ന്ന രീ​തി​യി​ലു​ള്ള മ​ര​ണപ്പാച്ചി​ൽ ന​ട​ത്തു​ന്ന​ത്.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത കു​ട്ടി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്. കോ​ളജ് അ​ധി​കൃ​ത​രു​ടെ സ്വാ​ധീ​ന​ത്തി​ൽ പോ​ലീ​സ് ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന​ാണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ദി​വ​സം ര​ണ്ടും മൂ​ന്നും അ​പ​ക​ട​ങ്ങ​ളാ​ണ് വ​ള​മം​ഗ​ലം മേ​ഖ​ല​യി​ൽ​വി​ദ്യാ​ർ​ഥിക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ വ​ള​മം​ഗ​ല​ത്ത് എ​സ് എ​ൻജിഎം ക​വ​ല​യി​ൽ കോ​ളജി​ലേ​ക്ക് തി​രി​യു​ന്ന സ്ഥ​ല​ത്ത് വി​ദ്യാ​ർ​ഥിക​ൾ ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് റോ​ഡി​ന്‍റെ സൈ​ഡി​ൽനി​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റും സ​മീ​പ​ത്തെ മ​തി​ലും ത​ക​ർ​ത്താ​ണ് നി​ന്ന​ത്.

അ​പ​ക​ടം ന​ട​ന്ന കാ​റി​ൽ പത്തു വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തെത്തുട​ർ​ന്ന് കാ​റി​ലു ണ്ടാ​യി​രു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ൾ ഓ​ടി ര​ക്ഷ​പ്പെട്ടു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥിക​ൾ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും കേ​സെ​ടു​ക്കാ​നോ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വ​ഷി​ക്കാ​നോ തയാറാ​യി​ല്ലെ​ന്നും ആ​രോ​പ​ണമു​ണ്ട്. വി​ദ്യാ​ർ​ഥിക​ളു​ടെ റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ത്തി​ലെ അ​ഭ്യാ​സം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷണി​യാ​യി മാ​റു​ക​യാ​ണ്.

ഇ​ടറോ​ഡു​ക​ളി​ലും ചെ​റി​യ റോ​ഡു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് കാ​റും ബൈ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ചുപോ​കു​ന്ന​ത്.

അ​ടി​യ​ന്ത​ര​മാ​യി കു​ത്തി​യ​തോ​ട് പോ​ലീ​സ് മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി, ഡ്രൈ​വി​ംഗ് ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്കെ​തി​രേ​യും നി​യ​മ​വി​രു​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.