സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ മെ​റി​റ്റ് ഡേ
Monday, September 25, 2023 10:47 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ മെ​റി​റ്റ് ഡേ ന​ട​ന്നു. റി​ട്ട. ഡി​ജി​പി ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 2022-23 അ​ക്കാ​ദ​മി​ക വ​ര്‍​ഷ​ത്തി​ല്‍ പാ​ഠ്യ-​പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ളി​ല്‍ റാ​ങ്ക്, എ ​പ്ല​സ്, എ ​ഗ്രേ​ഡ് നേ​ടി​യ​വ​ര്‍, നോ​ര്‍​വേ ഏ​ജ​ന്‍​സി വി​മ​ന്‍ ഇ​ന്‍ അ​ക്വാ​ക​ള്‍​ച്ച​ര്‍ സ്‌​കോ​ള​ര്‍​ഷി​പ് ക​ര​സ്ഥ​മാ​ക്കി​യ അ​ന​ഘ രാ​ജു, ചീ​ഫ് മി​നി​സ്റ്റ​ര്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് നേ​ടി​യ ജാ​സ്മി​ന്‍ ജ​യിം​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ജി. ഇ​ന്ദു​ലാ​ല്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ജോ​ജി ജോ​സ​ഫ്, ബ​ര്‍​സാ​ര്‍ ഫാ. ​ടി​ജോ​മോ​ന്‍ പി. ​ഐ​സ​ക്, ഡോ. ​നീ​തു മേ​രി ടോ​മി, അ​ഖി​ല്‍ പി. ​അ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.