നഗരസഭ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ഇന്ന്
1338509
Tuesday, September 26, 2023 11:18 PM IST
ചേര്‍ത്തല: എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ രണ്ടരവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ഇന്നു നടക്കും.
നഗരസഭ ഓഫീസിനു മുന്‍വശം മൂന്നിന് എല്‍ഡിഎഫ് രണ്ടരവര്‍ഷമായി നഗരസഭയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പ്രകാശനകര്‍മം എ.എം. ആരിഫ് എംപി നിര്‍വഹിക്കും. നഗരസഭാ മുന്‍ ചെയര്മാന് വി.ടി. ജോസഫ് ആദ്യപ്രതി ഏറ്റുവാങ്ങും.
ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. അഡ്വ. കെ. പ്രസാദ് അധ്യക്ഷത വഹിക്കും.