ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുത്തിയതോട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ തിരുമലഭാഗം നികര്‍ത്തില്‍ വീട്ടില്‍ സാബു (55) വിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ജഡ്ജി ശിക്ഷിച്ചത്. 2022 ഒക്ടോബറില്‍ കുത്തിയതോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
അച്ഛന് നടത്തിയിരുന്ന തുണിക്കടയില്‍ ഞായറാഴ്ച ദിവസം രാവിലെ കട തുറക്കാനായെത്തിയ 14 വയസുള്ള ആണ്‍കുട്ടിയെ കടയുടമയുടെ വീട്ടില്‍ ജോലിക്ക് വന്ന പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്. പോക്സോ നിയമപ്രകാരം 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി തടവും അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്ത്തികേയന്, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.