അ​ത്താ​ഴ​ക്കൂട്ടം ഓ​ണാ​ഘോ​ഷം
Friday, September 13, 2024 11:50 PM IST
ആ​ല​പ്പു​ഴ: പ​ട്ടി​ണി​യി​ല്ലാ​തെ അ​ന്തി ഉ​റ​ങ്ങാം എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ൻ ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് രൂ​പീ​കൃ​ത​മാ​യ അ​ത്താ​ഴക്കൂട്ടം തി​രു​വോ​ണ​ത്തി​ന് നി​ത്യ​വൃ​ത്തി​ക്ക് വ​ക​യി​ല്ലാ​ത്ത നൂ​റോ​ളം കു​ടു​ബ​ങ്ങ​ളെ ചേ​ർ​ത്തുപി​ടി​ച്ച് 1500 രൂ​പ വി​ല​വ​രു​ന്ന ഭ​ക്ഷ്യ​ധാ​ന്യ - പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും അ​ന്തി​ക്ക് ഭ​ക്ഷ​ണം വി​ള​മ്പി തു​ട​ങ്ങി​യശേ​ഷം ആ​ല​പ്പു​ഴ​യു​ടെ തെ​രു​വോ​ര​ങ്ങ​ളി​ലും ബസ് സ്റ്റാൻഡിലും റെ​യി​ൽ​വേ​സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി നൂ​റോ​ളം പേ​ർ​ക്ക് അ​ന്തി​ഭ​ക്ഷ​ണം ന​ൽ​കാ​ൻ തു​ട​ങ്ങി​യ​ട്ട് 3615 ദി​വ​സ​മാ​യി. മ​രു​ന്നു വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ സ​ഹാ​യി​ച്ചും പ​ട്ടി​ണിമൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടു​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യക്കിറ്റ് ന​ൽ​കി​യും നി​ശ​ബ്ദ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന അ​ത്താ​ഴ കൂ​ട്ട​ത്തി​ന്‍റെ ഈ ​പ്രാ​വ​ശ്യം ഓ​ണസ​ദ്യ ഒ​രു​ക്കു​ന്ന​ത് നൂ​റോ​ളം പേ​ർ പാ​ർ​ക്കു​ന്ന മ​രി​യാ​ദാ​മി​ലാ​ണ്.


ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റോ​യി പാ​ല​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ന​സീ​ർ പു​ന്ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. ഗു​രു ദ​യാ​ൽ, നൗ​ഷാ​ദ് അ​ത്താ​ഴക്കൂട്ടം, കെ.​ നാ​സ​ർ, ഷി​ജു വി​ശ്വ​നാ​ഥ്, പി. ​അ​നി​ൽ​കു​മാ​ർ, തു​ഷാ​ർ വ​ട്ട​പ്പ​ള്ളി, സു​നി​ത താ​ജു​ദീ​ൻ, നാ​സി​ല നി​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.