വൃദ്ധസദനത്തിലേക്ക് അ​ല​മാ​ര​ക​ൾ കൈ​മാ​റി
Friday, September 13, 2024 11:50 PM IST
അ​മ്പ​ല​പ്പു​ഴ: വൃ​ദ്ധ​സ​ദ​ന​ത്തി​ലും വ​നി​താ​മ​ന്ദി​ര​ത്തി​ലും ക​ഴി​യു​ന്ന​വ​ർ​ക്ക് നി​ത്യോ​പ​യോ​ഗസാ​ധാ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ലോ​ക്ക​ർ സം​വി​ധാ​ന​മു​ള്ള സ്റ്റീ​ൽ അ​ല​മാ​ര​ക​ൾ കൈ​മാ​റി. ആ​ല​പ്പു​ഴ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽനി​ന്നു റി​ട്ട​യ​ർ ചെ​യ്ത​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സൗ​ഹൃ​ദ പിഡ​ബ്ല്യുഡി, ​ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലി​ശേ​രി വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ണ് വ​സ്ത്ര​ങ്ങ​ൾ, കി​ട​ക്ക​വി​രി​ക​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള ഓ​ണ​ക്കോ​ടി​ക​ൾ എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്.


എ​ച്ച്. സ​ലാം എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.കെ. ജ​യ​മ്മ അ​ധ്യ​ക്ഷ​യാ​യി. ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ന​സീ​ർ പു​ന്ന​യ്ക്ക​ൽ, എ.എ​സ്. ക​വി​ത, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി. ​ന​സീ​ർ, കെ.എ​ൻ. ഷൈ​ൻ, നാ​സ​ർ പ​ട്ട​രു​മ​ഠം തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.