വെറുതേ വിട്ടു
1478199
Monday, November 11, 2024 4:56 AM IST
ചേര്‍ത്തല: ആക്രി പെറുക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു കാട്ടി അര്‍ത്തുങ്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി വെറുതേവിട്ട് ഉത്തരവായി.
ആരിഫുള്‍ ഇസ്ലാം, ഷാമിന് എന്നിവരെയാണ് വെറുതേവിട്ടത്. പ്രതികള്‍ക്കായി അഭിഭാഷകരായ വി.ജെ. നിസാര്‍ അഹമ്മദ്, കെ.പി. അനുപമ എന്നിവര്‍ ഹാജരായി.