ദേശീയപാതയിൽ നിർമാണത്തിലുള്ള ഓടയിൽ വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
1565374
Friday, June 6, 2025 11:40 PM IST
കായംകുളം: ദേശീയപാതയിൽ സർവീസ് റോഡിന് കുറുകെ നിര്‍മിച്ചുകൊണ്ടിരുന്ന ഓടയിൽ വീണ് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കായംകുളം നിറയിൽ മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നൂറനാട് പാലമേൽ എരുമക്കുഴി ബാലൻപറമ്പിൽ മഹേഷിന്റെ മകൻ ആരോമൽ (23) ആണ് മരിച്ചത്.
ദേശീയപാതയിൽ കെപിഎസി ജംഗ്ഷനും കല്ലുംമൂടിനും ഇടയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. കായംകുളം പോലീസ് നടപടികൾ സ്വീകരിച്ചു. അമ്മ: ബിന്ദു.