പഠനോപകരണ വിതരണം നടത്തി
1565625
Sunday, June 8, 2025 11:33 PM IST
പുളിങ്കുന്ന്: പഞ്ചായത്ത് അഞ്ചാം വാർഡ് മെംബർ ജോഷി കൊല്ലാറയുടെ നേതൃത്വത്തിൽ ഒന്നുമുതൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ബാഗും നോട്ട് ബുക്കുകളും അടങ്ങിയ പഠനോപകരണ വിതരണം നടത്തി. ജോഷി കൊല്ലാറ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് കുട്ടനാട് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. കെ.പി. നാരായണപിള്ള ഉദ്ഘാടനം ചെയ്തു.
കണ്ണാടി സെന്റ് ജോസഫ് ഇടവക വികാരി ഫാ. ആന്റണി തലച്ചെല്ലൂർ മുഖ്യപ്രഭാഷണം നടത്തി. കുട്ടനാട്ടിൽ വെള്ളപ്പൊക്കഭീഷണി നേരിടുന്ന സമയത്ത് സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാർഥികളും മാതാപിതാക്കളും ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ അവർക്ക് കൈത്താങ്ങാകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിപാടി സംഘടിപിച്ചത്.
എൻഎസ്എസ് കുട്ടനാട് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ മങ്ങാട്, എം.ആർ. സജീവ്, എ.എസ്. വിശ്വനാഥൻ, തങ്കച്ചൻ വാഴച്ചിറ, ജോസഫ് ജോസഫ് മാമ്പൂത്തറ, മനോജ് കാനാച്ചേരി, വേലായുധൻ നായർ മണിയല, ബിജോ പുത്തൻചിറ, ഷാരോൺ ടിറ്റോ, ടോം മാത്യു നടുവിലേടം, സാബു ആറുപറ, മണി പൊയ്പ്പള്ളി, സാലിമ്മ തച്ചാറ, മാത്തുക്കുട്ടി തറയിൽ, ജോബി കല്ലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. 125 വിദ്യാർഥികൾക്കാണ് പഠനോപകരണ സാമഗ്രികൾ വിതരണം ചെയ്തത്. യോഗത്തിൽ എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ. കെ.പി. നാരായണപിള്ളയെ ഫാ. ആന്റണി തലച്ചെല്ലൂർ പൊന്നാട അണിയിച്ച് ആദരിച്ചു.