3x3 ബാസ്കറ്റ്ബോൾ: ജില്ലാ ടീമുകൾക്ക് ജേഴ്സികൾ വിതരണം ചെയ്തു
1565385
Friday, June 6, 2025 11:40 PM IST
ആലപ്പുഴ: ആദ്യത്തെ അണ്ടർ ട്വന്റിത്രീ (യു-23) 3 x3 സ്റ്റേറ്റ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ആലപ്പുഴ ജില്ലാ ടീമുകൾക്ക് ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോൾ അസോസിയേഷൻ (എഡിബിഎ) ജേഴ്സികൾ വിതരണം ചെയ്തു. ടീം അംഗങ്ങൾക്കുള്ള ജേഴ്സി വിതരണം മെഡിവിഷൻ മാനേജിംഗ് ഡയറക്ടർ ബിബു ബി. പുന്നൂരാൻ നിർവഹിച്ചു. പട്ടണ ചത്വരത്തിലെ ബാബു ജെ. പുന്നൂരാൻ ബാസ്കറ്റ് ബോൾ സ്റ്റേഡിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോൺ ജോർജ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസ് സേവ്യർ, ബ്രിജിറ്റ് ജോസഫ്, ബിനു എം., ഷഹബാസ് എസ്. തുടങ്ങിയവർ പങ്കെടുത്തു. രോഗനിർണയ സേവനങ്ങൾ നൽകുന്ന മെഡിവിഷനാണ് ടീമുകളെ സ്പോൺസർ ചെയ്യുന്നത്. 2025 ജൂൺ എട്ടിന് ഞായറാഴ്ച കൊച്ചി കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിലാണ് സംസ്ഥാന മത്സരം.
ആലപ്പുഴ പുരുഷ ടീം: അശ്വിൻ-ക്യാപ്റ്റൻ, ആൽഫി, ജോസഫ്, ദേവസി. സ്റ്റാൻഡ് ബൈ: ആൽബിൻ, നിരഞ്ജൻ.
വനിതാ ടീം: ടെസ ഹർഷൻ-ക്യാപ്റ്റൻ, സുഭദ്ര ജയകുമാർ, ഗംഗാ രാജഗോപാൽ, തേജസ് തോബിയാസ്. സ്റ്റാൻഡ് ബൈ: സ്വപ്ന, ശിവാനി.