ചാ​രും​മൂ​ട്: ചേ​ത​ന ഇ​ൻ​ഫാം മാ​വേ​ലി​ക്ക​ര കാ​ർ​ഷി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് ഫ​ല​വൃ​ക്ഷത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ചാ​രും​മൂ​ട് മ​ല​ങ്ക​ര കാ​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു എം.​ജെ.യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​റ്റാ​നം വൈ​ദി​ക ജി​ല്ലാ എം​സി​എ ഡ​യ​റ​ക്ട​ർ ഫാ. സി​ൽ​വസ്റ്റ​ർ തെ​ക്കേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ർ​ഷി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ തോ​മ​സ്, അ​നി​മേ​റ്റ​ർ റെ​ജി രാ​ജു, ഇ​ൻ​ഫാം ജി​ല്ലാ ട്ര​ഷ​റ​ർ ഷൈ​നി ആ​ൻ​ഡ്രൂ​സ്, ചേ​ത​ന സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ, ഇ​ൻ​ഫാം കാ​ർ​ഷി​ക അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.
മാ​വേ​ലി​ക്ക​ര, ക​റ്റാ​നം, ചെ​ങ്ങ​ന്നൂ​ർ, പു​ത്തൂ​ർ, ക​ട​മ്പ​നാ​ട് കൊ​ല്ലം എ​ന്നീ കാ​ർ​ഷി​ക ജി​ല്ല​ക​ളി​ൽ
ക​റി​വേ​പ്പ്, കോ​വ​ൽ, സീ​താ​പ്പി​ൾ, നാ​ര​കം, ബ​ഡ് നെ​ല്ലി, ബ​ഡ് മാ​വ് ഒ​പ്പം 10 കി​ലോ ഡോ​ളോ​മൈ​റ്റ് എ​ന്നി​വ ഇ​ൻ​ഫാ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള 550 ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു.