എസി റോഡിൽ വാഹനാപകടം: സൈക്കിൾ യാത്രികൻ മരിച്ചു
1565376
Friday, June 6, 2025 11:40 PM IST
മങ്കൊമ്പ്: എസി റോഡിൽ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ സൈക്കിൾ യാത്രികൻ മരിച്ചു. ചമ്പക്കുളം പഞ്ചായത്ത് നെടുമുടി നരുമീൻകുന്ന് വീട്ടിൽ ജോസഫാണ് ( 57) മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതോടെ മങ്കൊമ്പ് തെക്കേക്കര ജംഗ്ഷനിലാണ് അപകടം നടന്നത്. ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പച്ചക്കറിക്കടയിലെ ജീവനക്കാരനായിരുന്നു.
ജോലി കഴിഞ്ഞു നെടുമുടിയിലെ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുന്നതിനിടെ കടയുടെ സമീപത്തു ചങ്ങനാശേരി ഭാഗത്തുനിന്നെത്തിയ കാർ ജോസഫ് സഞ്ചരിച്ചിരുന്ന സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു രാവിലെ 10.30ന് നെടുമുടി നസ്രത്ത് സെന്റ് ജെറോംസ് പള്ളിയിൽ. ഭാര്യ: റോസമ്മ. മക്കൾ: സോബിൻ, റോബിൻ.