ചെ​ങ്ങ​ന്നൂ​ര്‍: ഇ​ട​നാ​ട് വ​ര​ട്ടാ​റി​ല്‍​നി​ന്നു ഡ്ര​ഡ്ജ് ചെ​യ്‌​തെ​ടു​ത്ത മ​ണ​ല്‍ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ചെ​ങ്ങ​ന്നൂ​ര്‍ ഇ​ട​നാ​ട് സ്വ​ദേ​ശി ജ​യേ​ഷ് കു​ട്ട​മ​ത്ത് (37), കു​മ്പ​നാ​ട് ക​ട​പ്ര സ്വ​ദേ​ശി ജി​ബി​ന്‍ തോ​മ​സ് (35) എ​ന്നി​വ​രെ​യാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. പ​മ്പ​യു​ടെ കൈ​വ​ഴി​യാ​യ വ​ര​ട്ടാ​റി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​വി​ഭ​വവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡ്ര​ഡ്ജ് ചെ​യ്ത് ഇ​ട​നാ​ട്ടി​ലെ വ​ഞ്ചി​പ്പോ​ട്ടി​ല്‍ ക​ട​വി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 150 ക്യു​ബി​ക് മീ​റ്റ​റോ​ളം വ​രു​ന്ന മ​ണ​ലാ​ണ് പ്ര​തി​ക​ള്‍ മോ​ഷ്ടി​ച്ച് ക​ട​പ്ര​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടുപോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജ​ല​വി​ഭ​വ​വ​കു​പ്പ് എ​ന്‍​ജി​നി​യ​ര്‍ ന​ല്‍​കി​യ പ​രാ​തിയെത്തുട​ര്‍​ന്നാ​ണ് ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് ന​ട​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.