തായങ്കരി പള്ളിയിൽ തിരുനാൾ
1565388
Friday, June 6, 2025 11:40 PM IST
മങ്കൊമ്പ്: തായങ്കരി സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനു തുടക്കമായി. വികാരി ഫാ. ലിജോ കുഴിപ്പള്ളിൽ കൊടിയേറ്റി. തിരുനാൾ ദിവസങ്ങളിൽ ദിവസവും വൈകുന്നേരം 4.30ന് ജപമാല, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം.
ഫാ. ബിന്നി കുറിഞ്ഞിപ്പറമ്പിൽ, ഫാ.മോൻസി കൈപ്പടാശേരി, ഫാ. ആന്റോ പെരുമ്പള്ളിത്തറ, ഫാ. ബിജു മണവത്ത്, ഫാ. സനൂപ് മുത്തുമാക്കുഴിയിൽ, ഫാ. ജെറിൻ അട്ടിച്ചിറ അഞ്ചിൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. രഞ്ജിത് ആലുങ്കൽ, ഫാ.ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ. മോൻസി മേളിപ്പടവിൽ തുടങ്ങിയവർ തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കും.
നാളെ രാവിലെ 6.30ന് സപ്ര, മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം, 9.30ന് സപ്ര, വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന മതാധ്യായന വർഷ ഉദ്ഘാടനം. 14ന് വൈകുന്നേരം 4.30ന് ജപമാല, മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 15ന് രാവിലെ 9.30ന് ജപമാല, 10.20ന് മധ്യസ്ഥ പ്രാർഥന, ആഘോഷമായ വിശുദ്ധ കുർബാന, ഫാ. ജോസഫ് വേളങ്ങാട്ടുശേരി, ലദീഞ്ഞ്, പ്രദക്ഷിണം, കൊടിയിറക്ക്, ഉത്പന്നലേലം.