കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു
1565375
Friday, June 6, 2025 11:40 PM IST
അമ്പലപ്പുഴ: നിന്ത്രണംവിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ പഴവീട് സുരേന്ദ്രപുരം വീട്ടിൽ അമൃതകുമാറാണ് (54) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതോടെ ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ നടപ്പാതയ്ക്കു മുകളിലെ കൈവരിയുടെ മുകളിലേക്ക് ഇടിച്ചുനിന്നു.
തലയ്ക്ക് പരിക്കേറ്റ അമൃതകുമാറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. സ്ത്രീകൾ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ചത്. ഭാര്യ: രജനി. മകള്‍: അശ്വനി.