വഴി തെളിച്ച ആദിവാസികള്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു
1226015
Thursday, September 29, 2022 10:44 PM IST
മറയൂര്‍: കാന്തല്ലൂരിലെ പുത്തൂരില്‍നിന്നു കൂടല്ലാര്‍ കുടിയിലേക്കുള്ള കാട്ടുവഴി തെളിച്ചതിന്റെ പേരിൽ ആദിവാസികള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. നൂറ്റാണ്ടുകളായി ആദിവാസികള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന പാതയാണിത്.
എല്ലാ വര്‍ഷവും ഊരുകൂട്ടം ചേര്‍ന്ന് ഇവ തെളിക്കാറുണ്ട്. കനത്ത മഴപെയ്യുന്പോൾ ആദിവാസികള്‍ ഈ വഴി സഞ്ചാരിക്കാറില്ല. ഈ വര്‍ഷം തുടര്‍ച്ചായി കനത്ത മഴ പെയ്തിനെത്തുടര്ന്ന് വഴി കാടുപിടിച്ചിരുന്നു.
ഇന്നലെ ഊരുകൂട്ടം ചേര്‍ന്ന് യുവാക്കള്‍ വഴി തെളിക്കുന്നതിടെ ആനമുടിച്ചോല നാഷണല്‍ പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ എത്തി വാക്കത്തിയും മണ്‍വെട്ടിയും മറ്റും കസ്റ്റഡിയിലെടുത്തു.
ഊരുകൂട്ടത്തിലെ എല്ലാവരും ഫോറസ്റ്റ് സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെടുകയും ആദിവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വനംവകുപ്പിന്റെ നടപടിക്കെതിരെ കൂടല്ലാര്‍ കൂടിയിലെ ആദിവാസികള്‍ സംഘടിച്ചെത്തി വനം വകുപ്പും ഓഫീസ് ഉപരോധിച്ചിരിക്കുകയാണ്.
വനംവകുപ്പിന്റെ പരാതിയെത്തുർന്ന് മറയൂര്‍ പോലീസ് എത്തി ചര്‍ച്ച നടത്തി. നാട്ടുകാര്‍ ഉപരോധം തുടരുകയാണ്.