കോട്ടയം അതിരൂപത മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സമാപനം മുട്ടത്ത്
1226027
Thursday, September 29, 2022 10:49 PM IST
തൊടുപുഴ: കോട്ടയം അതിരൂപത ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സമാപനവും പ്രേഷിത റാലിയും ഒക്ടോബർ രണ്ടിന് മുട്ടം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.30നു വിശുദ്ധ കുർബാന, പതാക ഉയർത്തൽ. തുടർന്ന് മുൻകാല ഭാരവാഹികളുടെ സംഗമം. ഉച്ചകഴിഞ്ഞ് 2.30നു ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ മൈതാനിയിൽനിന്നു ആരംഭിക്കുന്ന പ്രേഷിത റാലി പി.ജെ. ജോസഫ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യും. അതിരൂപതയിലെ ഒന്പതു ഫൊറോനകളിൽനിന്നായി ആറായിരത്തോളം കുഞ്ഞുമിഷനറിമാർ റാലിയിൽ അണിനിരക്കും.
സമാപന സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. സിഎംഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് റിക്കി ജോസഫ് കോച്ചേരിൽ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ജൂബിലിയോടനുബന്ധിച്ച് മിഷൻലീഗ് മുട്ടം ഇടവകയിൽ നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിക്കും. ജൂബിലി സ്മരണികയുടെ പ്രകാശനം ഗീവർഗീസ് മാർ അപ്രേം നിർവഹിക്കും.
ഡീൻ കുര്യാക്കോസ് എംപി, മിഷൻലീഗ് അതിരൂപത ഡയറക്ടർ ഫാ. റ്റിനേഷ് കുര്യൻ പിണർക്കുടിയിൽ, ഫാ. ജോസഫ് അരീച്ചിറ, ഫാ. ബിനു കുന്നത്ത്, സിസ്റ്റർ ലിസി ജോണ്, ഡേവിഡ് വല്ലൂരാൻ, ബിനോയി പള്ളിപറന്പിൽ, സുജി പുല്ലുകാട്ട്, അരുണ് പുത്തൻപുരയ്ക്കൽ, ഷൈജ ജോമോൻ, റെജി ഗോപി, യു.കെ. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ മുട്ടം പള്ളി വികാരി ഫാ. ജോസ് മാന്പുഴയ്ക്കൽ, റിക്കി ജോസഫ് കോച്ചേരിൽ, സാലസ് ചാക്കോ, യു.കെ. സ്റ്റീഫൻ, ജോസ് ജോസഫ്, അജീഷ് ജോസഫ് എന്നിവർ പങ്കെടുത്തു.