കല്ലാനിക്കൽ സ്കൂളിന് പുതിയ ബസ്
1601802
Wednesday, October 22, 2025 6:16 AM IST
തൊടുപുഴ: കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു 18 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് വാങ്ങിയത്.
സ്കൂൾ മാനേജർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു, യുപി സ്കൂൾ ഹെഡ്മാസ്റ്റർ ലിന്റോ ജോർജ്, പഞ്ചായത്തംഗങ്ങളായ മോളി ബിജു, എ.കെ. സുഭാഷ് കുമാർ, പിടിഎ പ്രസിഡന്റ് സിബി ജോർജ് എന്നിവർ പ്രസംഗിച്ചു.