ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1601791
Wednesday, October 22, 2025 6:16 AM IST
കട്ടപ്പന: കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങാനത്തിനുമിടയിൽ ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബുള്ളറ്റ് യാത്രികൻ കട്ടപ്പന വാഴവര രാമപുരത്ത് അതുൽ സണ്ണി (23) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് അപകടം. മുണ്ടക്കയം ഭാഗത്തുനിന്നു വന്ന ലോറിയും കട്ടപ്പനയിൽനിന്നു വന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. റോഡിൽനിന്ന് തെന്നിമാറിയ ബുള്ളറ്റ് ലോറിയിൽ ഇടിക്കുകയായിരുന്നെന്നു പറയുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ മറ്റ് വാഹനങ്ങളിലെ യാത്രികരും പ്രദേശവാസികളും ചേർന്ന് പിന്നാലെ വന്ന കെഎസ്ആർടിസി ബസിൽ കയറ്റി മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതുൽ തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു. സംസ്കാരം പിന്നീട്. തിരുവനന്തപുരം ഐഎസ്ആർഒയിലെ ട്രെയിനിയാണ് അതുൽ. പിതാവ്: സണ്ണി. അമ്മ: മിനി. സഹോദരങ്ങൾ: സ്റ്റെമിൻ, ആൽബി.