സി.വി. വർഗീസിന്റെ അടിമകളല്ല ഇടുക്കി നഴ്സിംഗ് കോളജ് വിദ്യാർഥികളെന്ന് കെഎസ്യു
1601640
Tuesday, October 21, 2025 9:28 PM IST
തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ അടിമകളല്ല ഇടുക്കി നഴ്സിംഗ് കോളജ് വിദ്യാർഥികളെന്ന് കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം ജോസ്കുട്ടി ജോസഫ്.
മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് ഉന്നത വിദ്യാഭ്യാസം പ്രതീക്ഷിച്ച് ഇടുക്കിയിലെത്തുന്ന വിദ്യാർഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന വർഗീസിന് നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഒത്താശ ചെയ്യുകയാണ്. കളക്ടറുടെ അധ്യക്ഷതയിൽ ചേരേണ്ട യോഗമാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുറിയിലേക്ക് പ്രിൻസിപ്പൽ ഇടപെട്ട് മാറ്റിയത്.
ഹോസ്റ്റലിൽ സൗകര്യമെന്ന ന്യായമായ ആവശ്യം മുന്നോട്ടുവയ്ക്കുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്താനും അടിച്ചമർത്താനുമാണ് സിപിഎം ശ്രമമെങ്കിൽ വിദ്യാർഥികൾക്കായി കെഎസ്യു പ്രതിരോധം തീർക്കുമെന്നും ജോസ്കുട്ടി ജോസഫ് വ്യക്തമാക്കി.