ഗൃഹനാഥനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
1601655
Tuesday, October 21, 2025 11:21 PM IST
കാവുംകണ്ടം:കഴിഞ്ഞദിവസം കാണാതായ ഗൃഹനാഥന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കണ്ടത്തിന് തറയില്‍ ശ്രീനിവാസനെയാണ്(62) മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഏഴിന് ശേഷം സമീപത്തെ കടയിലെത്തി ചെക്ക്ഡാമിന് മുകളിലൂടെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീഴുകയായിരുന്നുവെന്നാണ് നിഗമനം.
ഈ വഴിയില്‍ നിന്നു മറ്റ് ഉപവഴികളില്ലാത്തതിനാലാണ് തോട്ടില്‍ വീണതാണെന്ന സംശയത്തെ തുടര്‍ന്നു തെരച്ചില്‍ നടത്തിയത്.
മഴയെ തുടര്‍ന്ന് ചെക്ക്ഡാമിന് മുകളിലൂടെ വെള്ളമൊഴുകിയിരുന്നു. ഇന്നലെ രാവിലെ 10നു ചെക്ക്ഡാമിന് 500 മീറ്റര്‍ താഴെ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ ബിന്ദു കാവുംകണ്ടം വെമ്പള്ളി കുടുംബാംഗം. മക്കള്‍:ശ്രീജിത്, ശ്രീരാജ്. സംസ്കാരം നടത്തി.