ദേശീയ മാസ്റ്റേഴ്സ് നീന്തൽ: ബേബി വർഗീസിന് നാല് സ്വർണം
1601796
Wednesday, October 22, 2025 6:16 AM IST
തൊടുപുഴ: മാസ്റ്റേഴ്സ് അക്വാറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ വിജയവാഡയിൽ നടത്തിയ ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാന്പ്യൻഷിപ്പിൽ ബേബി വർഗീസ് നാല് സ്വർണവും രണ്ട് വെള്ളിയും കരസ്ഥമാക്കി.
സംസ്ഥാന - ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുത്തു
മെഡലുകൾ നേടുന്ന ബേബി വർഗീസ് ഓഷ്യൻ മാൻ ഏഷ്യൻ ചാന്പ്യനും വണ്ടമറ്റം അക്വാറ്റിക് സെന്ററിലെ മുഖ്യ പരിശീലകനുമാണ്. പഞ്ചായത്തു വകുപ്പിൽനിന്നു സീനിയർ സൂപ്രണ്ടായിരുന്നു. ദേശീയ സിവിൽ സർവീസ് നീന്തൽ താരമായിരുന്ന അദ്ദേഹം സ്വന്തം പരിശീലനത്തിനായി വീട്ടുമുറ്റത്തു നിർമിച്ച നീന്തൽ കുളത്തിൽ ഇതിനോടകം കുട്ടികളും മുതിർന്നവരുമായി നൂറുകണക്കിനു പേർക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ജില്ലാ ഒളിന്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗണ്‍സിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.