ജില്ലാ ശാസ്ത്രോത്സവം നാളെമുതൽ തൊടുപുഴയിൽ
1601801
Wednesday, October 22, 2025 6:16 AM IST
തൊടുപുഴ: റവന്യു ജില്ലാ ശാസ്ത്രോത്സവം 23, 24 തീയതികളിൽ തൊടുപുഴയിലെ വിവിധ സ്കൂളുകളിൽ നടക്കും. ശാസ്ത്രമേള - തൊടുപുഴ എപിജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂൾ, ഗണിത ശാസ്ത്രമേള - തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, സാമൂഹ്യ ശാസ്ത്രമേള - തൊടുപുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഐടി മേള - മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നടക്കും.
പ്രവൃത്തി പരിചയമേള 24ന് എപിജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂൾ, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് നടക്കുന്നത്.
വിവിധ ഉപജില്ലകളിൽനിന്നായി 2,200-ഓളം വിദ്യാർഥികൾ പങ്കെടുക്കും. നാളെ രാവിലെ 10ന് ഡീൻ കുര്യാക്കോസ് എംപി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും.